മുലപ്പാല്‍ ശ്വാസനാളത്തില്‍ക്കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ആളൂര്‍: ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. ആളൂര്‍ സെയിന്റ് മേരീസ് പള്ളിക്കു സമീപം മാണിപറമ്പില്‍ എബിന്റെയും ഷെല്‍ജയുടെയും ഇളയമകള്‍ ഹെയ്സലാണ് മരിച്ചത്.
ബുധനാഴ്ച രാത്രി മുലപ്പാല്‍ കുടിച്ച് ഉറങ്ങിയ കുട്ടിയെ വ്യാഴാഴ്ച രാവിലെ നാലോടെ അമ്മ ഉണര്‍ത്താന്‍ നോക്കിയപ്പോള്‍ അനക്കമില്ലായിരുന്നു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സഹോദരന്: അലന്‍സോ.