15000 രൂപ മേൽതട്ട് പരിധി ഒഴിവാക്കി; പി എഫ് പെൻഷൻ കേസിൽ ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി
ന്യൂഡൽഹി: പി എഫ് പെൻഷൻ കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ഭാഗികമായി ആശ്വാസം നൽകുന്ന വിധിയാണ് ഇന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിച്ചത്. ഉയർന്ന പെൻഷന് വഴിവയ്ക്കുന്ന 2018ലെ കേരള ഹൈക്കോടതി വിധി കോടതി ഭാഗികമായി ശരിവച്ചു. 15,000 രൂപ മേൽതട്ട് പരിധി വരുന്നത് കോടതി റദ്ദാക്കിയിട്ടുണ്ട്.