അമ്മ വീട്ടിലില്ലാത്ത സമയം 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, അച്ഛൻ പിടിയിൽ
കണ്ണൂർ : കൂത്തുപറമ്പിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അച്ഛൻ പിടിയിൽ. കൂത്തുപറമ്പ് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ദുബായിൽ പോയ പ്രതിയെ തന്ത്രപൂർവ്വം വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് പീഡനവവിരം പുറത്തറിയുന്നത്. അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനമെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു,