കുട്ടികൾ ഒരിക്കലും പ്രഭാതഭക്ഷണം കഴിക്കാതിരിക്കരുത്, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കും
കുട്ടിക്ക് ഒരു ദിവസം വേണ്ട ഊർജത്തിന്റെയും മറ്റ് പോഷകങ്ങളുടെയും മൂന്നിലൊന്ന് പ്രഭാതഭക്ഷണത്തിൽ നിന്ന് ലഭിക്കണം. പോഷകക്കുറവ് വിളർച്ചയ്ക്കും വളർച്ചാക്കുറവിനും കാരണമാകും. മെറ്റബോളിസം കുറയുന്നത് അമിതവണ്ണത്തിനും കൊളസ്ട്രോളിനും ഇടയാക്കുന്നു.പ്രഭാതഭക്ഷണം കുറഞ്ഞാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴും. ഇങ്ങനെ തലച്ചോറിലേക്കുള്ള ഓക്സിജൻ കുറയാനും ന്യൂറോണുകൾക്ക് അപചയം സംഭവിക്കാനും സാദ്ധ്യതയുണ്ട്. സ്കൂളിൽ പോകുന്ന സമയത്തിന് അനുസരിച്ച് വേണം പ്രഭാതഭക്ഷണം ക്രമീകരിക്കാൻ. ആവിയിൽ വേവിച്ച ഭക്ഷണങ്ങളാണ് ദഹനത്തിന് നല്ലത്. പാൽ, മുട്ട, പയറുവർഗങ്ങൾ എന്നിവ രക്തത്തിലെ റ്റൈറോസിൻ (അമിനോ ആസിഡ്) അളവിനെ വർദ്ധിപ്പിച്ച് കുട്ടികളുടെ തലേച്ചാറിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തും. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോ ന്യൂട്രിയൻസുകൾ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും. ചീര, പിങ്ക് കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, മഞ്ഞനിറത്തിലുള്ള പഴങ്ങൾ (മാങ്ങ, പപ്പായ, പൈനാപ്പിൾ) ഇവയിലുള്ള കരോട്ടിനും വിറ്റമിൻ എ യും കുട്ടികളുടെ കാഴ്ച ശക്തിയെ സംരക്ഷിക്കും.