മലപ്പുറത്ത് രണ്ട് പിഞ്ചുമക്കളെ കൊന്ന് മാതാവ് ജീവനൊടുക്കി
മലപ്പുറം: രണ്ട് പെൺമക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. മലപ്പുറം കോട്ടയ്ക്കലിലെ ചെട്ടിയാം കിണറിൽ ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. സഫ്വ(26), മക്കളായ ഫാത്തിമ സീന(4), മറിയം(1) എന്നിവരാണ് മരിച്ചത്. സഫ്വയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.ഭര്‍ത്താവ് റഷീദലിയാണ് മൂന്നുപേരും മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. സംഭവത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. മൃതദേഹങ്ങള്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.