ന്യൂഡല്‍ഹി: ‘രാജ്യത്തെ ഒറ്റുകാരെ വെടിവെക്കു’ എന്ന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് രംഗത്ത്. ഇത്തരം പ്രസ്താവനകള്‍ നടത്തിയ താക്കൂറിനെ ജയിലിലടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘ഇത്തരം പ്രചോദനപരമായ പ്രസ്താവനകള്‍ക്ക് ഇയാളെ നിര്‍ബന്ധമായും ജയിലിലാക്കേണ്ടതാണ്, എന്നാല്‍ അദ്ദേഹം മന്ത്രിസഭയിലാണ്. ബിജെപി ഇത്തരം വിഡ്ഢികളെ മാത്രമാണ് മന്ത്രിസഭയിലേക്ക് കണ്ടെത്തിയത്’-പ്രശാന്ത് ഭൂഷണ് പറഞ്ഞു.
ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു അനുരാഗ് താക്കൂറിന്റെ വിവാദ പ്രസ്താവന. ‘ദേശ് കെ ഗദ്ദറോണ്‍’….എന്ന് താക്കൂര്‍ വിളിക്കുകയും ‘ഗോലി മാരോ സാലോണ്‍ കോ’ എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാകുകയും ചെയ്തിരുന്നു.