അക്രമി എത്തിയത് ഇന്നോവയില്‍; മ്യൂസിയം-കുറവന്‍കോണം കേസുകളില്‍ പ്രതി ഒരാളെന്ന നിഗമനത്തിലെത്തി പോലീസ്
തിരുവനന്തപുരം: മ്യൂസിയത്തിനുള്ളില്‍ പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറെ അതിക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു. കുറവന്‍കോണത്തെ വീടിനുള്ളില്‍ അതിക്രമിച്ച് കടന്നതും ഇയാള്‍ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. കവടിയാര്‍ ടെന്നീസ് ക്ലബ്ബിന് സമീപം കാര്‍ നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ മ്യൂസിയത്തിലെത്തിയതെന്നും കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട നിര്‍ണായകമായ നീക്കത്തിലേക്കാണ് പോലീസ് എത്തിയിരിക്കുന്നത്. മ്യൂസിയം കുറവന്‍കോണം കേസുകളുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലുണ്ട്. രണ്ടിടത്തേയും പ്രതി ഒരാള്‍ തന്നെയാണെന്നാണ് ഏകദേശം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്യുകയാണ് ഇപ്പോള്‍.
കുറവന്‍കോണത്തെ വീട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ ഇയാള്‍ ആദ്യം എത്തിയത്. ഇവിടെ അതിക്രമം കാണിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് പോയി. ഇതിന് ശേഷം കുറവന്‍കോണത്തെ വീട്ടിലെത്തി വാതില്‍ പൊളിക്കാനുള്ള ശ്രമം നടത്തിയിരുന്നു.
ഇന്നോവ കാറില്‍ എത്തി കവടിയാര്‍ റോഡില്‍ ടെന്നീസ് ക്ലബ്ബിന് സമീപത്ത് നിന്ന് കുറവന്‍കോണത്തേക്ക് പോകുന്ന വഴിയില്‍ പാര്‍ക്ക് ചെയ്തശേഷം നടന്നാണ് കുറവന്‍കോണത്തേക്ക് എത്തിയത്. അവിടെ നിന്ന് തിരിച്ചെത്തി കാര്‍ എടുത്താണ് മ്യൂസിയത്തിലേക്ക് എത്തി വനിതാ ഡോക്ടറെ അതിക്രമിക്കാന്‍ ശ്രമിച്ചത്.
സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ വണ്ടി നമ്പര്‍ കണ്ടെത്താനായതാണ് കേസില്‍ വഴിത്തിരിവായത്.