നടി രംഭയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു, ഞെട്ടലിൽ ആരാധകർ
തെന്നിന്ത്യൻ നടി രംഭയുടെ കാർ അപകടത്തിൽപെട്ടു. രംഭയും കുടുംബവും സഞ്ചരിക്കവെ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികളെ സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും, മകൾ സാഷ നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രിയിൽ തുടരുകയാണെന്നും രംഭ അറിയിച്ചു. നടിയുടെ അമ്മയും കാറിലുണ്ടായിരുന്നു.
മോശമായ ദിവസം, മോശം സമയം എന്ന് പറഞ്ഞായിരുന്നു രംഭ അപകടത്തെക്കുറിച്ച് വിവരിച്ചത്. അപകടത്തിൽപ്പെട്ട കാറിന്റെയും ആശുപത്രിയിൽ കഴിയുന്ന മകളുടെ ചിത്രവും താരം പങ്കിട്ടു.