പതിനാറുകാരിയെ പ്രണയം നടിച്ച് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി, ബന്ധുവീട്ടിൽവച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ കണ്ടല്ലൂർ പുതിയവിള കൊല്ലശ്ശേരിൽ തെക്കെതിൽ അച്ചു (26) വാണ് പിടിയിലായത്. ഒക്ടോബർ 23നാണ് പതിനാറുകാരിയെ കാണാതായത്.പെൺകുട്ടിയെ പ്രണയം നടിച്ചാണ് പ്രതി വശത്താക്കിയത്. തുടർന്ന് തമിഴ്നാട്ടിലെ സേലത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും, അവിടെ താമസിപ്പിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പതിനാറുകാരിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തിയത്.