ചാലക്കുന്നിലെ മുസ്ലിം ലീഗിൽ കൂട്ടരാജി ഭീഷണി. വാർഡ് കൗൺസിലറും രാജിവച്ചേക്കും. എല്ലാം നാടകമെന്ന് നേതാക്കൾ.എന്നാൽ കാണിച്ചുതരാമെന്ന് പ്രവർത്തകർ
കാസർകോട് :കാസർകോട് മുൻസിപാലിറ്റിയിൽ മുസ്ലിം ലീഗ് ഭരണസമിതിയിൽ ഭിന്നത. 13-ാം വാർഡായ ചാലക്കുന്നിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതാക്കളും വാർഡ് കൗൺസിലറും രാജിവെക്കുമെന്ന് സൂചന . വാർഡ് കമിറ്റി തന്നോട് രാജി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ നിർദേശപ്രകാരം മുസ്ലിം ലീഗ് മുൻസിപൽ കമിറ്റിക്കും ജില്ലാ കമിറ്റിക്കും രാജിക്കത്ത് ഉടൻ നൽകുമെന്ന് വാർഡ് കൗൺസിലർ വ്യക്തമാക്കി.
2022-23 വർഷത്തെ പദ്ധതിയിൽ ചാലക്കുന്ന് വാർഡിന് റോഡ് വികസനത്തിന് ഒരു തുകയും അനുവദിച്ചിട്ടില്ലെന്നാണ് വാർഡ് കമിറ്റിയും കൗൺസിലറും പറയുന്നത്. ചാലക്കുന്ന് ജുമാ മസ്ജിദ് റോഡ്, പെരുമ്പളക്കടവ് പള്ളി ക്വാർട്ടേഴ്സ് റോഡ്, എൻജിഒ ക്വാർട്ടേഴ്സ് റോഡ് തുടങ്ങിയ റോഡുകളെല്ലാം തകർന്ന് കിടക്കുകയാണെന്നും കൗൺസിലർ വ്യക്തമാക്കി. വെറുതെ ഒരു വാഴ തണ്ട് പോലെ നഗരസഭയിലേക്ക് പോയിവരുന്നതിൽ അർത്ഥമില്ലെന്നും ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാതെ നേതൃത്വം നീതി പാലിക്കണമെന്നും പാർട്ടി പ്രവർത്തകർ ആവശ്യപെട്ടു .
റോഡുകൾക്കെല്ലാം തുക ആവശ്യപ്പെട്ടിട്ടും ഒന്നു പോലും പരിഗണിച്ചില്ല . അതേസമയം ബിജെപി വാർഡുകൾക്കൊക്കെ കയ്യൊഴിഞ്ഞ സഹായം നൽകുന്നതായും പറയപ്പെടുന്നു. നഗരസഭയിൽ തന്നെ കയ്യൂക്കുള്ള കൗൺസിലർമാർ കോൺക്രീറ്റ് മുകളിൽ കോൺക്രീറ്റുമയി പണം ദുരുപയോഗപ്പെടുത്തുമ്പോൾ അർഹിക്കുന്ന വാർഡുകളെ അവഗണിക്കുന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും പ്രവർത്തകർ പറയുന്നു. മുസ്ലിം ലീഗിന്റെ വാർഡ് കമിറ്റിയാണ് അവഗണനയെ തുടർന്ന് വാർഡ് കൗൺസിലർ റോഡ് രാജി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ ജയിപ്പിച്ചവരോടുള്ള ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ടെന്നും ജയിപ്പിച്ചവർ രാജിവെക്കാൻ ആവശ്യപ്പെട്ടത് കൊണ്ട് അനുസരിക്കുമെന്നും കൗൺസിലർ പറയുന്നു.
വാർഡ് പ്രസിഡന്റ് ഇബ്രാഹിം ചാല സെക്രട്ടറി നാസർ ചാലകുന്ന് ജോയിൻ സെക്രട്ടറിമാരായ ബഷീർ കടവത്ത് ,നൗഷാദ് സലാമിയ ,നൗഷാദ് സി സെറ്റ് ,അഷറഫ് ജാൽസൂർ മുസ്തഫ എറിയപാടി ,അച്ചു ഗുഡ് തുടങ്ങിയ നൂറോളം പ്രവർത്തകരാണ് വാർഡ് കൗസിലെറോടൊപ്പം രാജിക്കൊരുകുന്നത് .
അതേസമയം പാർട്ടിയെ ഭീഷണിപ്പെടുത്തുന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും പൊതുസമൂഹത്തിനു മുമ്പിൽ ഇത്തരം രാജി നാടകം പ്രദർശിപ്പിക്കുമ്പോൾ പാർട്ടിക്കുണ്ടാകുന്ന കളങ്കത്തിന് മറുപടി പറയേണ്ടി വരുമെന്നും നേതാക്കൾ സൂചിപ്പിക്കുന്നു.
നേരത്തെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാലയിലെ കൗൺസിലർ നടത്തിയ രാജി നാടകത്തിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ അരങ്ങേറുന്നതെന്നും നേതാക്കൾ പറയുന്നു. നേതൃത്വത്തെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന ആളുകളുടെ മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വന്നാൽ പാർട്ടിയെ വലിയ രീതിയിൽ ബാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു