പാലക്കുന്ന് ലയൺസ് ക്ലബ് സ്തനാർബുദ നിർണയ ക്യാമ്പ് നടത്തി
പാലക്കുന്ന് : കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ, പാലക്കുന്ന്, പൊയിനാച്ചി, ബേക്കൽ ലയൺസ് ക്ലബുകൾ സംയുക്തമായി പാലക്കുന്ന് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യ സ്തനാർബുദ പരിശോധന
ക്യാമ്പ് നടത്തി. പാലക്കുന്നിൽ മർച്ചന്റ് നേവി കെട്ടിടത്തിലെ ലയൺസ് ക്ലബ് ഹാളിൽ ലയൺസ് റീജിയൻ ചെയർപേഴ്സൺ ഡോ. ശശിരേഖ ഉദ്ഘാടനം ചെയ്തു.പാലക്കുന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് പട്ടത്താൻ മോഹനൻ അധ്യക്ഷനായിരുന്നു. അഡിഷനൽ ക്യാബിനറ്റ് സെക്രട്ടറി എസ്.പി.എം. ഷറഫുദ്ദിൻ, സോണൽ ചെയർപേഴ്സൺ രാജേന്ദ്രൻ മൊട്ടമ്മൽ, പൊയിനാച്ചി ക്ലബ് പ്രസിഡന്റ് പ്രദീപ് തെക്കുംകര, ബേക്കൽ ഫോർട്ട് ക്ലബ് പ്രസിഡന്റ്
എം.ബി. ഹനീഫ, കോർഡിനേറ്റർ പി. എം. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.