വിശപ്പ് കുറയ്ക്കാം , ശരീരഭാരവും കുറയും, ഈ മാർഗം ഉപയോഗിച്ചാൽ മതി
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച മാർഗമാണ് ചിയ വിത്ത്. വിശപ്പ് കുറച്ചാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.
രണ്ട് ടേബിൾസ്പൂൺ ചിയ വിത്തിൽ നിന്ന് ഏകദേശം 10 ഗ്രാം ഫൈബർ ലഭിക്കുന്നു. . ഇത് നിങ്ങൾക്ക് കൂടുതൽ സമയം വിശപ്പില്ലാതെ നിൽക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യവും മെച്ചപ്പെടുത്താൻ ഉത്തമമാണ്. രക്തത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കും. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായകം. വിശപ്പ് കുറയ്ക്കാൻ സഹായിക്കുമ്പോൾ തന്നെ ദിവസം മുഴുവൻ ഉന്മേഷം നല്കാനും അത്ഭുതകരമായ കഴിവുണ്ട് ചിയ വിത്തിന്.പ്രമേഹം ശമിപ്പിക്കാൻ കഴിവുണ്ട് . രാത്രി ശുദ്ധജലത്തിൽ ഇട്ടു വച്ചശേഷം രാവിലെ കഴിക്കാം. ആവശ്യമെങ്കിൽ തേൻ ചേർത്തും ഉപയോഗിക്കാം.