കാസര്‍കോട്: കുമ്പള ബംബ്രാണയിൽ ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്ക്. ഹസ്സന് സെയ്ദ്(13), മുനാസ്(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.കുട്ടികളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളില്‍ ഒരാളെ പൊലീസ് പിടികൂടി. ആയുധങ്ങളോടെ ഇവര്‍ സഞ്ചരിച്ച കാര്‍ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു.കുമ്പള പരിധിയിൽ സംഘപരിവാറിന്റെ അക്രമങ്ങൾ വർധിച്ചുവരുന്നതായി നാട്ടുകാർ പരാതിപ്പെട്ടു ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ട പോലീസ് കാഴ്ചക്കാരായി മാറുന്നതായും ആരോപണമുണ്ട്.