വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ചെന്നൈയിൽ മലയാളികൾക്കുൾപ്പെടെ നഷ്ടമായത് ലക്ഷങ്ങൾ
ചെന്നൈ: ചെന്നൈ കേന്ദ്രീകരിച്ച് കോടികളുടെ ജോലി തട്ടിപ്പ്. മലയാളികളടക്കം നൂറുകണക്കിന് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചതായാണ് പരാതി. നബോസ് മറൈൻ ആൻറ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് ഒന്നര ലക്ഷം രൂപ വരെ തട്ടിച്ചതായാണ് വിവരം. മലേഷ്യ, തായ്ലന്റ്, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാദ്ഗാനം ചെയ്തായിരുന്നു തട്ടിപ്പ്. വിശ്വാസം ജനിപ്പിക്കാൻ വ്യാജ ഓഫർ ലെറ്ററും വീസയും വിമാന ടിക്കറ്റും നൽകിയിരുന്നു. എന്നാൽ പണം കൈപ്പറ്റിയതിന് പിന്നാലെ നടത്തിപ്പുകാർ മുങ്ങുകയായിരുന്നുവെന്നാണ് പരാതി.