ആശുപത്രിയിലെ ശുചിമുറിയില്‍ 17-കാരി പ്രസവിച്ച സംഭവം; 53-കാരന് പിടിയില്‍
കണ്ണൂര്‍: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരി പ്രസവിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണന് (53) ആണ് പിടിയിലായത്.പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കി ഇയാളാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വയറുവേദനയെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍കുഞ്ഞിനാണ് പെണ്‍കുട്ടി ജന്മം നല്‍കിയത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.