അരൂരിൽ ലോറിയിൽ ഇടിച്ചുകയറി കാർ കത്തിനശിച്ചു, നാലുപേർക്ക് പരിക്ക്
ആലപ്പുഴ : അരൂരിൽ ലോറിയുടെ ഡീസൽ ടാങ്കിൽ കാർ ഇടിച്ചു കയറി അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി കത്തി നശിച്ചു. കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ലേക്ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തേവര സ്വദേശികളായ ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനങ്ങൾ ചന്തിരൂരിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു കാറിൽ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്