പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾക്ക് മാപ്പില്ല’; ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ഷംന കാസിം
ഷാരോണിന്റെ ആസൂത്രിത കൊലപാതകത്തിൽ മാപ്പില്ലെന്നും ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും നടി ഷംന കാസിം. മരണത്തിലേയ്ക്ക് നടന്നുപോകുമ്പോൾ അവൻ അവളെ അത്രയ്ക്കും വിശ്വസിച്ചിരുന്നു എന്നും ഷംന ഫേസ്ബുക്കിൽ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണംഅതേസമയം, നടൻ ചന്തുനാഥും ഇതേ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ‘വെട്ടി വീഴ്ത്തി ആണും വിഷം കൊടുത്ത് പെണ്ണും’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി മുളയിലേ നുള്ളാൻ സമൂഹത്തിന് സാധിക്കണമെന്നും ചന്തുനാഥ് ഫേസ്ബുക്കിൽ കുറിച്ചു.