സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ലഹരി വിരുദ്ധ സൈക്കിൾ റാലി
ഉദുമ : സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബാര ഗവ. ഹൈസ്കൂൾ എസ്.പി.സി.യുടെ നേതൃത്വത്തിൽ സൈക്കിൾ റാലിയും പോസ്റ്റർ പ്രദർശനവും നടത്തി. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഫ്ലാഗ് ഓഫ് ചെയ്തു. എസ്.പി.സി. അഡിഷണൽ നോഡൽ ഓഫീസർ കെ. ശ്രീധരൻ, പിടിഎ പ്രസിഡന്റ് എം.ബി.ബാലചന്ദ്രൻ, പ്രഥമാധ്യാപകൻ ഇൻ ചാർജ് വി. വി.രാജീവൻ, സീനിയർ പോലീസ് ഓഫീസർ വി. സുഭാഷ്, സ്റ്റാഫ് സെക്രട്ടറി കെ.ശ്രീജ, അദ്ധ്യാപകരായ ടി. പ്രഭാകരൻ, എ. പവിത്രൻ, ഡി.സിബിമോൻ,കെ. പ്രദീപ്കുമാർ, ടി. സതീശൻ, കെ. സുജിത, കെ. ശില്പ എന്നിവരും പിടിഎ അംഗങ്ങളും വിദ്യാർഥികളും പങ്കാളികളായി.