അജാനൂര്‍, ബല്ല വില്ലേജ് ഓഫീസുകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു
കാസർകോട് :അജാനൂര്‍, ബല്ല വില്ലേജ് ഓഫീസുകള്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സന്ദര്‍ശിച്ചു. അജാനൂരില്‍ നിന്നും 11ഉം ബല്ലയില്‍ നിന്നും മൂന്നും പരാതികള്‍ ലഭിച്ചു. ഇതില്‍ ഏഴെണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതും രണ്ടെണ്ണം ആരോഗ്യ വകുപ്പുമായും മൂന്നെണ്ണം റീസര്‍വെ അപാകതയുമായി ബന്ധപ്പെതും ഒരെണ്ണം പഞ്ചായത്തുമായി ബന്ധപ്പെട്ടതുമാണ്. പരാതി പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. അജാനൂര്‍ കടപ്പുറം, സുനാമി കോളനിയില്‍ ബഡ്സ് സ്കൂള്‍ തുടങ്ങുന്നതിനുള്ള അനുമതി ഉടന്‍ തന്നെ നല്‍കാമെന്നും ഭൂമി സന്ദര്‍ശിച്ച ശേഷം കളക്ടര്‍ അറിയിച്ചു. തുടര്‍ന്ന് അജാനൂരിലെ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട സുരാജ്, രാഖി എന്നിവരുടെ വീടും കളക്ടര്‍ സന്ദര്‍ശിച്ചു. ഒക്ടോബര്‍ ആറിന് തുടങ്ങിയ ജില്ലാ കളക്ടറുടെ വില്ലേജ് ഓഫീസ് സന്ദര്‍ശനം ഡിസംബര്‍ 23 വരെ തുടരും. നവംബര്‍ മൂന്നിന് തെക്കില്‍, കൊളത്തൂര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിനു മുന്നോടിയായി പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടോ സന്ദര്‍ശനത്തിന് മുമ്പോ നല്‍കാം.