ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ കാണാതായ ഭർത്താവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
കോഴിക്കോട്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ കാണാതായ ഭർത്താവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശി വേലായുധനാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ ഭാര്യ രമണി കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്.വെള്ളിയാഴ്ച വൈകിട്ട് വീടിന് പിറക് വശത്താണ് രമണിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെ വേലായുധനെ കാണാതാകുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ പറമ്പിലാണ് വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.