സാക്ഷരതാ മിഷന് ലഹരി വിരുദ്ധ കാമ്പയിന് ആരംഭിച്ചു
കാസര്‍കോട് :കാസര്‍കോട് ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് ആരംഭിച്ചു. ജില്ലാ സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ പത്താംതരം തുല്യതാ ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കളെ കോര്‍ത്തിണക്കിക്കൊണ്ട് ജില്ലയില്‍ 100 ലഹിരിവിരുദ്ധ ക്ലാസ്സുകള്‍ നടത്തും. ജില്ലാ പഞ്ചായത്ത് ലൈബ്രറി ഹാളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍.സരിത ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡി ബാലചന്ദ്രന് ലഹരി വിരുദ്ധ ക്ലാസ്സെടുത്തു. ജില്ലാ സാക്ഷരത മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും ജില്ലാ സാക്ഷരത സമിതി അംഗം കെ.വി.രാഘവന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.