ചാമ്പയ്ക്ക ചില്ലറക്കാരനല്ല, രുചിക്കൊപ്പം ആരോഗ്യഗുണങ്ങളും ഏറെ
നാട്ടുമ്പുറങ്ങളിലെ ഏറ്രവും രുചികരമായ ഫലങ്ങളിലൊന്നാണ് ചാമ്പക്ക. ഇതിനോട് പ്രിയമുള്ളവരും ഏറെയാണ്. രുചിക്ക് പുറമേ നിരവധി ആരോഗ്യഗുണങ്ങളും ചാമ്പക്കയ്ക്കുണ്ട്. ദഹനം മെച്ചപ്പെടുത്താൻ മികച്ച ഫലമാണിത്. ചാമ്പക്കയിൽ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചാമ്പക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ തിമിരം, ഹ്രസ്വദൃഷ്ടി എന്നിവയിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഉത്തമമാണ്. നിർജ്ജലീകരണം തടയാൻ ശേഷിയുള്ള ചാമ്പക്ക ശരീരത്തെ വിഷവിമുക്തമാക്കാൻ സഹായിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഈ ഫലത്തിൽ വിറ്റാമിൻ സി ധാരാളമുണ്ട്. അയേൺ, ഫൈബർ, പ്രോട്ടീൻ എന്നിവയും അടങ്ങിയിട്ടുണ്ട്