ഉപ്പളയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഉപ്പള: വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള മജ്ബയൽ പട് ല ഹൗസിലെ രവിചന്ദ്രയുടെ ഭാര്യ കാവ്യ (32) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർചെ രണ്ട് മണിയോടെ യുവതിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുമ്പള പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു. മരണ കാരണം അറിവായിട്ടില്ല.