ഇതൊക്കെ ഡൽഹിയിലേ നടക്കൂ, ഇവിടെ നടക്കില്ലെന്ന് ആ പെൺകുട്ടി പറഞ്ഞു; അനുഭവം വെളിപ്പെടുത്തി അർച്ചന കവി
നീലത്താമര, മമ്മി ആൻഡ് മീ, നാടോടി മന്നൻ തുടങ്ങി നിരവധി ചിത്രങ്ങളിലുടെ മലയാളികളുടെ മനം കവർന്ന നടിയാണ് അർച്ചന കവി. കൗമുദി മൂവീസിലൂടെ തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ.archana-kaviഅമ്മയും ചേട്ടനും എട്ടത്തിയുമൊക്കെയാണ് തന്റെ ബസ്റ്റ് ഫ്രണ്ട്സ് എന്ന് നടി പറയുന്നു. ഡൽഹിയിലാണ് അർച്ചന കവി ജനിച്ചതും വളർന്നതും. കേരളത്തിൽ വന്നസമയത്ത് ഇരുപത് മുപ്പത് വർഷം പിന്നിൽ പോയതുപോലെയാണ് തോന്നിയതെന്ന് താരം വ്യക്തമാക്കി.ആദ്യമായി കേരളത്തിലെ കോളേജിൽ പോയപ്പോഴുണ്ടായ അനുഭവവും നടി പങ്കുവച്ചു. ‘അവിടെ നമ്മളൊരു ക്ലാസിൽ കയറുന്നുണ്ടെങ്കിൽ ഒരു കൾച്ചർ ഉണ്ട്. ഇവിടെ കോളേജിൽ ആദ്യമായി വരുമ്പോൾ ഇച്ചിരി ലേറ്റ് ആയി. സാർ നിൽക്കുകയാണ്. ഞാൻ ഡോറിനടുത്ത് നിന്നിട്ട് മേ ഐ കമിംഗ് സാർ എന്ന് ചോദിച്ചു. സർ നോക്കുന്നുപോലും ഇല്ല. അപ്പോൾ ഞാൻ വിചാരിച്ചു, എനിക്കാണോ പ്രശ്നം, അതോ ഞാൻ പറയുന്നതിന്റെ സൗണ്ട് കുറഞ്ഞുപോയോ എന്ന്.അകത്ത് കയറി ഇരുന്നു. ഇവിടെ നാല് മണി വരെ ക്ലാസുണ്ടല്ലോ. ഡൽഹിയിൽ ഒന്നരയ്ക്ക് തീരും. ബ്രേക്ക് സമയത്ത് ഞാൻ ക്ലാസിലിരിക്കുകയാണ്. ഈ സമയം ആൺകുട്ടികൾ പരസ്പരം കുശുകുശുക്കുകയാണ്. അപ്പോൾ ഒരാൺകുട്ടിയോട് ഹായ് എന്താ പേര് എന്ന് ഞാൻ ചോദിച്ചു. അവൻ റിപ്ലൈ ഒന്നുമില്ലാതെ ഫ്രീസായി. ഇതൊക്കെ ഡൽഹിയിലേ നടക്കൂ, ഇവിടെ നടക്കില്ലെന്ന് ഒരു പെൺകുട്ടി പറഞ്ഞു. അപ്പോൾ തന്നെ എനിക്ക് മനസിലായി മാറ്റിപ്പിടിക്കണമെന്ന്.’- അർച്ചന കവി പറഞ്ഞു.