നീലേശ്വരം :മടിക്കൈ എരിക്കുളത്തെ സര്‍ക്കാര്‍ ഐടിഐ വളപ്പിൽ വിജനമായസ്ഥലത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും നീലേശ്വരം ചീര്‍മ്മക്കാവിലെ ഒരുഹോട്ടലിൽ ജോലി ചെയ്തു വന്നിരുന്ന എരിക്കുളത്തെ വിജയ ന്റെതാണെന്ന് പോലീസും നാട്ടുകാരും വിശ്വസിക്കുന്നുണ്ടെങ്കിലും ബന്ധുക്കൾ ചിലര്‍ നീഷേധിക്കുന്നതിനാൽ ശരീരാവശിഷ്ടങ്ങളുടെ സാമ്പിളുകള്‍ ഡിഎന്ഏപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ്.ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയോടെയാണ് ഐടിഐ വിദ്യാര്‍ത്ഥികളിൽ ചിലര്‍ മനുഷ്യ തലയോട്ടിയും അസ്ഥികളും വസ്ത്രങ്ങളും കണ്ടെത്തിയത്.തുടര്‍ന്ന് ഐടിഐ അധികൃതര്‍ നീലേശ്വരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നീലേശ്വരം സി.ഐ.എം.ഏ.മാത്യു,ഏ.എസ്.ഐ.രാജീവ് കുമാര്‍,സിവി പോലീസ് ഓഫീസര്‍ മനോജ് കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.കണ്ണൂര്‍ ഗവ.മെഡിക്ക കോളേജാശുപത്രിയിലെ ഫോറന്‍സിക് സര്‍ജ ന് ഗോപാലകൃഷ്ണപ്പിള്ളയും പ്രസ്തുത സ്ഥലം സന്ദര്‍ശിച്ചു.നീലേശ്വരം ചീര്മ്മാക്കാവ് ഒരു ഹോട്ടലിലും മറ്റുചില ഹോട്ടലുകളിലും ജോലിനോക്കിയിരുന്ന വിജയൻ പൂര്‍ണ്ണമായും മദ്യത്തിനടിമപ്പെടുകയും അലഞ്ഞുതിരയുകയുമായിരുന്നുവെന്നും വിവരമുണ്ട്.