കോഴിക്കോട് പത്തുവയസുകാരന്റെ മരണം; തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട്: തോർത്ത് കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ച സംഭവം തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ വൈകിട്ടാണ് കോഴിക്കോട് പേരാമ്പ്രയിലെ വീട്ടിൽ മുഹമ്മദ് ബഷീറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികൾ, അദ്ധ്യാപകർ, ബന്ധുക്കൾ എന്നിവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ആവള പെരിഞ്ചേരിക്കടവിൽ ബഷീറിന്റെ മകനാണ് മരിച്ച മുഹമ്മദ് ബഷീർ. കുളിമുറിയിൽ തോർത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ പേരാമ്പ്ര ഇ എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിൽ മേപ്പയൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.