കാഞ്ഞങ്ങാട്:മോട്ടോര്‍ ബൈക്കിൽ ചെഗുവേരയുടെ ചിത്രം പതിപ്പിച്ചതിന് ഓട്ടോഡ്രൈവറെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.ഇന്നലെ രാത്രി 9 മണിക്ക് മാവുങ്കാലിലാണ് സംഭവം.മാവുങ്കാലിലെ പെട്രോള്‍ പമ്പി ഇന്ധനം നിറയ്ക്കാനെത്തിയ പുല്ലൂരിലെ കൃഷ്ണന്റെ മകന് ഷിബിന്‍ കുമാറിനെയാണ് 25,ഇന്നലെ രാത്രി മൂന്നംഗ ബിജെപി സംഘം കയ്യേറ്റം ചെയ്തത്. മാവുങ്കാലിലെ ബിജെപി പ്രവര്‍ത്തകനായ ബിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷിബിന്‍ കുമാറിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്.സംഭവത്തിൽ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പോലീസ് ഐ.പി.സി308 പ്രകാരം നരഹത്യാശ്രമത്തിന് കേസെടുത്തു.അക്രമികളിൽ ഒരാളും ബിജെപി പ്രവര്‍ത്തകനുമായ ബിജേഷിനെ ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ.എന്‍.പി.രാഘവന് ഇന്നലെ രാത്രി തന്നെ ആയുധങ്ങളുമായി പിടികൂടി.കേസിലെ മറ്റുപ്രതികളായ ഉദയന്കുന്നിലെ വൈശാഖ്,കോട്ടപ്പാറയിലെ സജിത്ത്,എന്നിവരെ പോലീസ് തിരയുന്നു.