100 രൂപയ്ക്ക് പകരം 500 രൂപ നോട്ടുകൾ ;എ ടി എമ്മിന്റെ സാങ്കേതിക തകരാർ മൂലം ബാങ്കിന് നഷ്ടമായത് ലക്ഷങ്ങൾ
ലക്നൗ : ബാങ്ക് ഒഫ് ഇന്ത്യയുടെ എ ടി എമ്മിന് തകരാർ സംഭവിച്ചു. 100 രൂപ നോട്ടുകൾ നൽകുന്നതിന് പകരം 500 രൂപ നോട്ടുകളാണ് വിതരണം ചെയ്തത്. ഉത്തർപ്രദേശിലെ അലീഗർഹ് പട്ടണത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.18 ഇടപാടുകളിലായി 1,96,000 രൂപയാണ് സാങ്കേതിക തകരാർ മൂലം ബാങ്കിന് നഷ്ടമായത്. ഒരു ഉപഭോക്താവ് എ ടി എം ഗാർഡിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് 100 രൂപയ്ക്ക് പകരം 500 രൂപ നോട്ടുകൾ നൽകിയത് . ഈ സാഹചര്യം മുതലെടുത്ത ചില ഉപഭോക്താക്കൾ ബാങ്കിൽ നിന്നും കൂടുതൽ പണം കെെപ്പറ്റിയതായാണ് റിപ്പോർട്ടുകൾ. എ ടി എമ്മിൽ സ്ഥാപിച്ചിരുന്ന സി സി ടിവി കാമറകൾ പരിശോധിച്ചു. അഞ്ച് പേരെ ബാങ്ക് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. 500 ന്റെ 2000 നോട്ടുകളാണ് ബാങ്ക് എ ടി എമ്മിൽ നിറച്ചിരുന്നത്. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചു.