വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകന് അറസ്റ്റില്‍
കോഴിക്കോട്: വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് അറസ്റ്റില്‍. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം മദ്രസയിലെ അധ്യാപകനും കാരശ്ശേരി കുമാരനെല്ലൂര്‍ സ്വദേശിയുമായ കൊന്നാലത്ത് വീട്ടില്‍ മുബഷിറിനെയാണ് (40) മുക്കം പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
മദ്രസയിലെത്തിയ വിദ്യാര്‍ഥിയെ അധ്യാപകന് പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ഥി സംഭവം മറച്ചുവെക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതിയെ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.