ഏഴുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; പ്രതിക്ക് 20 വര്‍ഷം കഠിനതടവ്
കളിക്കാമെന്നുപറഞ്ഞ് ഏഴുവയസ്സുകാരിയെ വീടിനുള്ളിലേക്ക് കൊണ്ടുപോയശേഷം പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
മുഹമ്മദ് ഫാറൂഖ്
പട്ടാമ്പി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച 48-കാരന് 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. എടത്തനാട്ടുകര കാരാട്ടുപറമ്പില്‍ മുഹമ്മദ് ഫാറൂഖിനെയാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കാനും വിധിയായി.
2020-ലാണ് കേസിനാസ്പദമായ സംഭവം. കളിക്കാമെന്നുപറഞ്ഞ് ഏഴുവയസ്സുകാരിയെ വീടിനുള്ളിലേക്ക് കൊണ്ടുപോയശേഷം പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നാട്ടുകല്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍മാരായ അനീഷ് ലാല്‍, അനില്‍ മാത്യു എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.