കേരളത്തിലെ മയക്കുമരുന്ന് കടത്തുകാർ പിന്തുടരുന്നത് ജെയ്ഷ്-ഇ-മുഹമ്മദ് പോലുള്ള കൊടും ഭീകരരുടെ രീതികൾ, കൊച്ചിയിൽ വെളിവായത് ഇതുവരെ കാണാത്ത മുഖങ്ങൾ
കൊച്ചി: വിദേശത്തുനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ലഹരിമാഫിയ ഉപയോഗിക്കുന്നത് വെർച്വൽ സിമ്മും. ലഹരിയുമായി ചെറുകിടവില്പനക്കാർ പിടിക്കപ്പെട്ടാലും അന്വേഷണം തങ്ങളിലേക്ക് എത്തില്ലെന്നതാണ് വെർച്വൽ സിം ഉപയോഗത്തിന് പിന്നിൽ.അടുത്തിടെ കൊച്ചിയിൽ കൊറിയറിൽ എം.ഡി.എം.എ കടത്തിയതിന് അറസ്റ്റിലായ മുഖ്യപ്രതി അമേരിക്കൻ വെർച്വൽ സിമ്മാണ് ഉപയോഗിച്ചിരുന്നത്. അമേരിക്ക, കാനഡ, യു.കെ., ഇസ്രയേൽ, കരീബിയ എന്നിവിടങ്ങളിലെ വെർച്വൽ സിമ്മുകളാണ് ഏറെയും ഉപയോഗിക്കുന്നത്. ഇവ വാങ്ങാൻ വ്യക്തിഗതവിവരങ്ങൾ നൽകേണ്ടതില്ല. ഗൂഗിളിൽ ഇതിനായുള്ള വെബ്സൈറ്റുകൾ ധാരാളമുണ്ട്. ഒരു സിമ്മിന് 10-12 ഡോളറാണ് (814 രൂപ) വില. ഇന്റർപോളും മറ്റ് അന്വേഷണ ഏജൻസികളുമായി സഹകരിക്കാത്ത രാജ്യങ്ങളുടെ സിമ്മുകൾക്കാണ് ഡിമാൻഡ്.