റബ്ബർപാൽ ശേഖരിക്കാൻ പോയ സ്ത്രീയെ കൂറ്റൻ പെരുമ്പാമ്പ് വിഴുങ്ങി, മൃതദേഹം വയറ്റിൽ നിന്ന് കണ്ടെടുത്തു
ജക്കാർത്ത: അൻപത്തിനാലുകാരിയെ കൂറ്റൻ പെരുമ്പാമ്പ് വിഴുങ്ങി. 22 അടി നീളമുള്ള ഭീകരൻ പെരുമ്പാമ്പാണ് ജറാ എന്ന് പേരുള്ള സ്ത്രീയെ വിഴുങ്ങിയത്. വീടിനടുത്തുള്ള കാട്ടിൽ റബ്ബർപാൽ ശേഖരിക്കാൻ ഇറങ്ങിയ ജറയെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. തുടർന്ന് സംശയം തോന്നിയ പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് അസ്വാഭാവികമായ രീതിയഇൽ പെരുമ്പാമ്പിനെ കണ്ടത്. സംശയം ബലപ്പെട്ടതോടെ പാമ്പിന്റെ വയർ കീറി പരിശോധിച്ചു. ആശങ്ക ഉറപ്പിക്കുന്ന രീതിയിൽ ജറയുടെ മൃതദേഹാവശിഷ്ടങ്ങൾ പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നും കണ്ടെടുക്കുകയായിരുന്നു.
രണ്ട് മണിക്കൂർ കൊണ്ടാണ് സ്തീയെ പെരുമ്പാമ്പ് വിഴുങ്ങിയിട്ടുണ്ടാവുകയെന്ന് ഗ്രാമമുഖ്യൻ പ്രതികരിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് 27 അടി നീളമുള്ള മറ്റൊരു കൂറ്റൻ പെരുമ്പാമ്പിനെ പരിസരത്ത് കണ്ടതായി പ്രദേശവാസികൾ അറിയിച്ചു. ഇത് കാട്ടിലേക്ക് രക്ഷപ്പെട്ടു കാണുമെന്നും, ജനങ്ങൾ അതീവ ശ്രദ്ധ പാലിക്കണമെന്നും അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.