പിഞ്ചുസഹോദരങ്ങള്‍ പനി ബാധിച്ച് മരിച്ചു
മംഗ്ളുറു: ബെല്‍ത്തങ്ങാടിയില്‍ പിഞ്ചുസഹോദരങ്ങള്‍ പനി ബാധിച്ചതിനെത്തുടര്‍ന്ന് മരിച്ചു. മഡ്ഢഡുക്കയില്‍ അബ്ബാസിന്റെ മക്കളായ സഫാന്‍ (എട്ട്), സിനാന് (നാല്) എന്നിവരാണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് ബെല്‍ത്തങ്ങാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ നില വഷളായതിനെ ത്തുടര്‍ന്ന് മംഗ്ളുറു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെ മൂത്ത കുട്ടി രാത്രിയും ഇളയ കുട്ടി രാവിലേയും മരിച്ചു.