സൗദിയില്‍ കൊവിഡിന്റെ പുതിയ വകഭേദം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
റിയാദ്: സൗദിയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. ഒമിക്രോൺ വകഭേദമായ എക്സ്ബിബി വൈറസിന്റെ സാന്നിദ്ധ്യമാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏതാനും പേരിൽ പുതിയ വൈറസ് വകഭേദം കണ്ടെത്തിയതായി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. പുതിയ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പൊതുജനം മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രായമായവരും മാരക രോഗബാധയുള്ലവരും വാക്സിൻ സ്വീകരക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകി.കൂടുതൽ ആളുകളിലേയ്ക്ക് രോഗബാധ സംഭവിക്കാൻ സാധ്യതയുള്ലതിനാൽ രാജ്യത്തിലെ ഹെൽത്ത് സെന്ററുകളിലും ആശുപത്രികളിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ധാരാളം പേർ ഇതിനോടകം തന്നെ കൊവിഡ് ചികിത്സ തേടി എത്തിയതായി അധികൃതർ അറിയിച്ചു. നിലവിൽ സൗദിയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ ഭൂരിഭാഗവും പിഎ5,ബിഎ2 എന്നീ വകഭേദങ്ങൾ മൂലമുള്ളവയാണ്. ഇവ കൂടാതെ സാധാരണയായി കണ്ടു വരുന്ന ഇന്‍ഫ്ളുവന്‍സ ബി വൈറസും എച്ച്1 എന്‍1, എച്ച്3എന്‍3 തുടങ്ങിയ ഇന്‍ഫ്ളുവെന്‍സ എ വൈറസിന്റെ വകഭേദങ്ങളും രാജ്യത്തുള്ലതായി അധികൃതർ വ്യക്തമാക്കി.