ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു; ദുരന്തം ടിടിആറായി ജോലിയിൽ പ്രവേശിക്കാനിരിക്കെ
തൊടുപുഴ: റെയിൽവേ ടി.ടി.ആറായി നിയമന ഉത്തരവ് ലഭിച്ച യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ജോലിയിൽ പ്രവേശിക്കാൻ രണ്ടുദിവസംമാത്രം ശേഷിക്കുമ്പോഴാണ് അപകടം. മുതലക്കോടം കാക്കനാട്ട് ഷാജൻ മൈക്കിളിന്റെ മകൻ സ്വീൻ ഷാജൻ(27) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയിൽ വീടിനുസമീപം പഴുക്കാകുളം കനാൽ ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സ്വീൻ ഷാജനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനിയറിങ് കോളേജിൽനിന്നാണ് ബി.ടെക്. എടുത്തത്. അമ്മ: ബിന്ദു (അഞ്ചിരി മുണ്ടയ്ക്കൽ കുടുംബാംഗം).