ഇടുക്കി: തൊടുപുഴയില്‍ യാത്രക്കാരന് സൂര്യതാപമേറ്റു. വടക്കുംമുറി സ്വദേശി വേണുഗോപാലിനാണ് പൊള്ളലേറ്റത്. സ്കൂട്ടറില്‍ യാത്ര ചെയ്യവേ സൂര്യതാപമേല്ക്കുകയായിരുന്നു .
കൈയിലാണ് പൊള്ളലേറ്റത് . ഉടന്‍തന്നെ ഇദ്ദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംസ്ഥാനത്ത് ദിനംപ്രതി ചൂട് കൂടിവരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ . വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ജലക്ഷാമവും രൂക്ഷമായി തുടങ്ങി .