പോലീസ് സ്റ്റേഷനിലെ നിത്യ സന്ദർശകന്, ചെറിയ അളവിൽ കഞ്ചാവുമായി പിടികൂടുന്നവർക്ക് ജാമ്യക്കാരൻ. അബ്ദുൽ ഖാദറിനെയും ഷഹീൽ ഖാനെയും പോലീസ് പിടികൂടിയപ്പോൾ കൈവശമുണ്ടായിരുന്നത് 6 ഗ്രാം എംഡിഎം.
കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 6 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര പള്ളിക്കാല്‍ ഹൗസിലെ അബ്ദുല്‍ ഖാദര്‍ എന്ന ജെസിബി കാദർ (39), കാസര്‍കോട് നുള്ളിപ്പാടിയിലെ ഷഹീല്‍ ഖാന് എന്ന ചായി (36), ഹൊസ്ദുര്‍ഗ് കുശാല്‍ നഗറിലെ പി. തസ്ലിം എന്ന തസ്ലിം(33) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച വൈകിട്ട് ഫോര്‍ട്ട് റോഡില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 11,000 രൂപയും പോലീസ് പിടിച്ചെടുത്തു. നേരത്തെ കഞ്ചാവ് അടക്കമുള്ള നിരവധി കേസുകളിൽ പ്രതികൾക്കായി ജാമ്യത്തിനെത്തിരുന്ന വ്യക്തിയായിരുന്നു അബ്ദുൽ ഖാദർ എന്ന പോലീസ് പറയുന്നു.
പൂഴി കടത്തുമായി ബന്ധപ്പെട്ട് പിടികൂടുന്ന തോണികളെ മാറ്റാൻ പോലീസ് അബ്ദുൽ ഖാദറിനെ സേവനം പലപ്പോഴും ഉപയോഗപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു. എന്നാൽ ഇയാളെ കുറിച്ചുള്ള ചില വിവരങ്ങൾ പോലീസിന് ലഭിച്ചതോടെ കഴിഞ്ഞ ആറുമാസമായി ഇയാൾ പോലീസിന്റെ നിരീക്ഷണ വലയത്തിലയിരുന്നു. അതേസമയം ഷഹീല്‍ ഖാന എന്നാ ചായി നിരവധിതവണ ചെറിയ അളവുകളിൽ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. ഷഹീല്‍ ഖാനെതിരെ കാപ്പ ചുമത്താൻ ഉള്ള നീക്കത്തിലാണ് പോലീസ്.