അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ തകർന്നു; രക്ഷാപ്രവർത്തനം ആരംഭിച്ചു
ഗോഹട്ടി: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ തകർന്നു. അപ്പർ സിയാംഗ് മിഗ്ഗിംഗ് ഗ്രാമത്തിൽ റോഡ് സൗകര്യമില്ലാത്ത പ്രദേശത്താണ് ഹെലികോപ്ടർ തകർന്നുവീണത്. ഹെലികോപ്ടറിൽ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. അപകട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.അരുണാചൽ പ്രദേശിൽ ഈ മാസം നടക്കുന്ന രണ്ടാമത്തെ ഹെലികോപ്ടർ അപകടമാണിത്. ഈ മാസം ആദ്യം ചീറ്റ ഹെലികോപ്ടർ തകർന്ന് ഒരു പൈലറ്റിന് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു