മത്സ്യത്തൊഴിലാളികൾക്ക് നേരേ വെടിയുതിർത്ത് നാവിക സേന, ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: നാവികസേനയുടെ വെടിയേറ്റ മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്. മയിലാടുതുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വീരവേൽ എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളുടെ വയറ്റിലും തുടയിലുമാണ് വെടിയേറ്റത്.തെക്കൻ മാന്നാർ ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികളുടെ ബോട്ടിനുനേരെ സേന വെടിയുതിർത്തത്. ബോട്ട് നിർത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികൾ അതിന് തയ്യാറാവാതെ മുന്നോട്ടുപോയി. തുടർന്നാണ് നാവികസേനാംഗങ്ങൾ നിറയൊഴിച്ചത്. വെടിയേറ്റ മത്സ്യത്തൊഴിലാളി രാമനാഥപുരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.