യുവാവിനെ കുണ്ടംകുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി : മരണത്തിന് മുമ്പ് ഇട്ട യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് ചർചയായി
ബേഡകം: കുണ്ടംകുഴി മുന്നാട് ജയപുരം സ്വദേശിയായ യുവാവിനെ കുണ്ടംകുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണത്തിന് മുമ്പുള്ള യുവാവിന്റെ ഫേസ്ബുക് പോസ്റ്റ് ചർചയായി.
വെളളുങ്ങൻ – നാരായണി ദമ്പതികളുടെ മകൻ അനീഷിനെ (33)യാണ് വ്യാഴാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ്, തന്റെ മരണത്തിന് ഉത്തരവാദികൾ ഇവരാണ് എന്ന് പറഞ്ഞ് ഒരു യുവതിയുടെയും യുവാവിന്റെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അനീഷ് ഫേസ്ബുകിലിട്ട പോസ്റ്റിനെ കുറിച്ച് പൊലീസ് പരിശോധിക്കുന്നുണ്ട്.
ബുധനാഴ്ച രാത്രി വീട്ടിൽ നിന്നും കാണാതായ അനീഷിനെ വ്യാഴാഴ്ച രാവിലെയാണ് കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തിന് സമീപമുള്ള പണി പൂർത്തിയായ വീടിന് പിറകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബേഡകം പൊലീസാണ് ഇൻക്വിസ്റ്റ് നടത്തിയത്. അവിവാഹിതനാണ് അനീഷ്.