സാജിദ് ഖാന് ലൈംഗികാതിക്രമം നടത്തി; പരാതിയുമായി യുവനടി
മുംബൈ: സിനിമാ സംവിധായകന് സാജിദ് ഖാന് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി യുവനടി. സംഭവത്തില്‍ മുംബൈ പോലീസിനാണ് നടി പരാതി നല്‍കിയത്. ഇയാളെപ്പോലെ പ്രമുഖനായ ഒരു വ്യക്തിക്കെതിരേ പരാതി നല്കാന് തനിക്ക് ധൈര്യമില്ലായിരുന്നു. എന്നാല്‍ മീടൂവിന് ശേഷം ഒരുപാടാളുകള്‍ ധൈര്യസമേതം രംഗത്ത് വന്നു. സാജിദ് ഖാന് ജയിലില്‍ കിടക്കണമെന്ന് നടി പറഞ്ഞു.
2005 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സാജിദ് എല്ലായ്പ്പോഴും സ്ത്രീകളോട് മോശമായി പെരുമാറുന്ന വ്യക്തിയാണ്. ഒരു ദിവസം എത്ര തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമെന്നും എത്ര കാമുകന്മാരുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കും. തനിക്ക് മുന്നില്‍ അയാള്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിക്കുകയും നിര്‍ബന്ധിച്ച് അതില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സാജിദിനെതിരേ എന്റെ പക്കല്‍ തെളിവുകളില്ല. എന്നാല്‍ തെറ്റു ചെയ്തയാള്‍ ശിക്ഷ അനുഭവിക്കണമെന്നും നടി പറഞ്ഞു.
സജിത് ഖാനെ ബിഗ് ബോസ് ഷോയില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഒട്ടേറെ വനിതാ സിനിമാ പ്രവര്‍ത്തകരാണ് സജിത് ഖാനെതിരേ ലൈംഗികാരോപണം ഉന്നയിച്ചത്.
രാജ്യത്ത് മീടൂ കാമ്പയിന് ശക്തമായ കാലത്ത് തന്നെ സജിത് ഖാന് ആരോപണവിധേയനായിരുന്നു. ഓഡിഷന്റെ പേരില്‍ വിളിച്ചു വരുത്തിയാണ് പീഡനമെന്ന് ഇരകള്‍ പറയുന്നു. അഭിനയമെന്ന പേരില്‍ വിവസ്ത്രരാകാന്‍ നിര്‍ബന്ധിക്കുകയും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് വനിതാ സിനിമാപ്രവര്‍ത്തകര്‍ ആരോപിച്ചത്. ബോളിവുഡില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ഒരു നടിയും ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകയും സജിത് ഖാനെതിരേ രംഗത്ത് വന്നു.
എട്ടിലേറെ സിനിമാപ്രവര്‍ത്തകരാണ് ഇയാളുടെ പീഡനത്തിന് ഇരയായ വിവരം പുറത്ത് പറഞ്ഞത്. ഇത്രയും ആരോപണങ്ങള്‍ ഉണ്ടായിട്ടും സജിത് ഖാനെ ഷോയില്‍ പങ്കെടുപ്പിക്കുന്ന അവതാകരന് സല്മാന് ഖാനെതിരേയും വിമര്‍ശനം ശക്തമാണ്.