കിക്കാവാൻ കഞ്ചാവ് മുട്ടയും ! ഓട്ടോറിക്ഷയിൽ കറങ്ങി കഞ്ചാവ് മുട്ട വിൽപ്പന നടത്തിയവർ പിടിയിൽ
പത്തനംതിട്ട: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിയവർ പിടിയിൽ. വണ്ടിപ്പെരിയാർ, കോതമംഗലം, തിരുവല്ല, മല്ലപ്പളളി ഭാഗങ്ങളിൽ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ തിരുവല്ല മുണ്ടിയപ്പള്ളി വടശ്ശേരി മലയിൽ വീട്ടിൽ മജേഷ് എബ്രഹാം ജോൺ , കൂട്ടാളിയായ കുന്നന്താനം പലയ്ക്കാത്തകിടി വീട്ടിൽ സനിൽ കുമാർ എന്നിവരെ മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും സംഘവുമാണ് അറസ്റ്റുചെയ്തത്.
വെള്ള പ്ലാസ്റ്റിക്ക് കവറിൽ മുട്ടയുടെ രൂപത്തിൽ ബോളുകളാക്കിയ കഞ്ചാവ് , മുട്ട വിൽപ്പന എന്ന വ്യാജേന ഒട്ടോറിക്ഷയിൽ കൊണ്ടുനടന്നു വിൽപ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.