കയര്‍ഭൂവസ്ത്ര വിതാനം ശില്പശാല നടത്തി
. പരപ്പ :സംസ്ഥാന കയര്‍ വികസനവകുപ്പും കണ്ണൂര്‍ കയര്‍ പ്രൊജക്ട് ഓഫീസും ചേര്‍ന്ന് ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കയര്‍ ഭൂവസ്ത്ര ബോധവത്കരണ ശില്പശാല നടത്തി. പരപ്പ ബ്ലോക്ക് തല ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പരപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് അധ്യക്ഷത വഹിച്ചു. കയര്‍ ഭൂവസ്ത്രം ഉപയോഗവും സാധ്യതയും എന്ന വിഷയത്തില്‍ കയര്‍ഫെഡ് പ്രതിനിധി സനൂപ് ക്ലാസ്സെടുത്തു. ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും ഭരണ സമിതി അംഗങ്ങള്‍, സെക്രട്ടറിമാര്‍, തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ കയര്‍ പ്രൊജക്ട് ഓഫീസര്‍ കെ.രാധാകൃഷ്ണന് സ്വാഗതവും, ബ്ലോക്ക് ബി.ഡി.ഒ പി.കെ.സുമേഷ് കുമാര്‍ നന്ദിയും പറഞ്ഞു.