അപകടത്തിൽ പരിക്കേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം : വാഹനാപകടത്തിൽ പരിക്കേറ്റ വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് തിരുവനന്തപുരം – കൊല്ലം ജില്ലാതിർത്തിയായ തട്ടത്തുമലയിൽ വച്ച് വാവ സുരേഷ് സഞ്ചരിച്ച കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചത്. മുൻപിൽ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഭിത്തിയിൽ ഇടിച്ച ശേഷം വാവയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിലാണ് വാവ സഞ്ചരിച്ച കാർ ബസുമായി ഇടിച്ചത്.അപകടത്തിൽ മുഖത്ത് പരിക്കേറ്റ വാവയെ 11.45 ഓടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമല്ല. ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു വാവ സുരേഷ്. കാർ ഓടിച്ചിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്.