കണ്ണൂരില്‍ എസ്.ഐ.യുടെ കാര്‍ അടിച്ചുതകര്‍ത്തു
കണ്ണൂര്‍: കണ്ണൂരില്‍ എസ്.ഐ.യുടെ കാര്‍ അടിച്ചുതകര്‍ത്തു. കണ്ണപുരം എസ്.ഐ. ജയചന്ദ്രന്റെ കാറിന് നേരേയാണ് ആക്രമണമുണ്ടായത്. കോലത്ത് വയലിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്നിലെയും പിറകിലെയും ചില്ലുകളാണ് അജ്ഞാതര്‍ അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.