യുവാക്കള്‍ക്ക് നഴ്സിന്റെ ക്രൂരമര്‍ദനം; ആശുപത്രിയിലെ രംഗങ്ങള്‍ ചിത്രീകരിച്ചു
പാട്ന: ബിഹാറിലെ ആശുപത്രിയില്‍ രണ്ട് യുവാക്കള്‍ക്ക് നേഴ്സിന്റെ മര്‍ദനം. വടികൊണ്ട് അടിച്ചതിന് പിന്നാലെ ഇവരെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ഛപ്രയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം.
അടിക്കരുടേ എന്ന് ആവര്‍ത്തിച്ചിട്ട് പറഞ്ഞിട്ടും നേഴ്സായ യുവതി യുവാക്കളെ വടി ഉപയോഗിച്ച് തുടര്‍ച്ചയായി മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. മറ്റൊരു നേഴ്സ് ഇവര്‍ക്ക് സമീപത്തുണ്ടായിരുന്നു.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായാണ് യുവാക്കള്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍ സ്ഥാപനത്തിലെ കെടുകാര്യസ്ഥത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് ഫോണില്‍ ചിത്രീകരിക്കാനാരംഭിച്ചു. ഇതാണ് ഇവരെ പ്രകോപിപ്പിച്ചത്. നേഴ്സുമാര്‍ യുവാക്കളെ അസഭ്യം പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
Two nurses of Sadar Hospital, Chapra, Bihar made two youth hostage fr 4 hours and assaulted them with Lathis for capturing hospital's improper facilities on video. No FIR gt lodged against these Nurses. Civil Surgeon of the district denied that any such incident happened there. pic.twitter.com/39T96Dnx99
— NCMIndia Council For Men Affairs (@NCMIndiaa) October 17, 2022