ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ്.
ദല്‍ഹിയില്‍ ബി.ജെ.പി നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രതിഷേധിച്ചയാളെ ബി.ജെ.പി അനുയായികള്‍ മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു അമിത് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയത്. അമിത് ഷാ മൃഗമാണെന്ന് വിശേഷിപ്പിച്ച അനുരാഗ് കശ്യപ് ചരിത്രം അമിത് ഷായുടെ മുഖത്ത് തുപ്പുമെന്നായിരുന്നു പറഞ്ഞത്.
हमारा गृहमंत्री कितना डरपोक है । खुद की police , खुद ही के गुंडे , खुद की सेना और security अपनी बढ़ाता है और निहत्थे protestors पर आक्रमण करवाता है । घटियेपन और नीचता की हद अगर है तो वो है @AmitShah । इतिहास थूकेगा इस जानवर पर।
— Anurag Kashyap (@anuragkashyap72) January 26, 2020
”ഞങ്ങളുടെ ആഭ്യന്തരമന്ത്രി വലിയ ഭീരുവാണ്. അയാളുടെ പൊലീസ്, അയാളുടെ വാടക ക്രിമിനലുകള്‍, അയാളുടെ സ്വന്തം സൈന്യം, എന്നിട്ടും അയാള്‍ സ്വന്തം സുരക്ഷ വര്‍ദ്ധിപ്പിക്കുകയും നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുകയുമാണ്. വിനയത്തിന്റേയും താഴ്മയുടേയും പരിധി ആരെങ്കിലും ലംഘിച്ചിട്ടുണ്ടെങ്കില്‍ അത് അമിത് ഷാ മാത്രമാണ്. ചരിത്രം ഈ മൃഗത്തിന് നേര്‍ക്ക് തുപ്പും”- അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അവരുടെ രാഷ്ട്രീയ സംഘടനകളായ ബി.ജെ.പിയും എ.ബി.വി.പിയും തീവ്രവാദികളാണെന്ന് അനുരാഗ് ഈ മാസം ആദ്യം വിമര്‍ശിച്ചിരുന്നു.
”അമിത് ഷായും നരേന്ദ്ര മോദിയും ബി.ജെ.പിയും എ.ബി.വി.പിയും എല്ലാം തീവ്രവാദികളാണ്. അത് പറയുന്നതില്‍ എനിക്ക് ഒട്ടും നാണക്കേട് തോന്നുന്നില്ല. JNUSU എന്ന ഹാഷ്ടാഗിലായിരുന്നു അനുരാഗ് കശ്യപ് അന്ന് പ്രതികരിച്ചത്.