ചന്ദ്രഗിരി കൈരളി കലാകേന്ദ്രത്തിന് പുനർജനി
പാലക്കുന്ന്: ഒരു കാലത്ത് നാട്ടിലെ കൂട്ടായ്മയ്ലൂടെ പിറവിയെടുത്ത ചന്ദ്രഗിരിയിലെ അറിയപ്പെടുന്ന കൈരളി കലാകേന്ദ്രം പത്തോളം വർഷമായി നിർജീവമായിരുന്നു. അതിനെ സജീവമായി പ്രവർത്തനക്ഷമമാക്കാൻ അന്നത്തെ അതിലെ അംഗങ്ങളോടൊപ്പം നാട്ടിലെ സഹൃദയരും കൈകോർത്തപ്പോൾ അതൊരു സംഗമമായി. നിരവധി കലാ താരങ്ങളെ വാർത്തെടുത്ത, അതിലുപരി സാംസ്ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കൈരളി കലാകേന്ദ്രത്തെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ചേർന്ന സംഗമം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജാ അബൂബക്കർ ഉദ്ഘാടനം ചെയ്തു. കെ. അശോകൻ അധ്യക്ഷനായി.
ഡോ:കായിഞ്ഞി, വാർഡ് അംഗം അഹമ്മദ് കല്ലട്ര ,ധന്യാദാസ്, കെ.കുഞ്ഞിക്കണ്ണൻ, എം. പുരുഷോത്തമൻ, കെ.രാജൻ, റൻസി പി.സി.എൻ ഉദുമ എന്നിവർ പ്രസംഗിച്ചു. കീഴൂർ തെരുവത്ത് നടന്ന സംഗമത്തിൽ ബേക്കൽ ഡിവൈ. എസ്. പി. സി.കെ.സുനിൽ കുമാർ ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ് നടത്തി. വിവിധ വിനോദ മത്സരങ്ങളും കലാവിരുന്നും ഉണ്ടായി.
ഭക്ഷണവും ഒരുക്കി.ആദ്യ സംരംഭമായി കൈരളി ലൈബ്രറി ആരംഭിക്കാനും തീരുമാനിച്ചു.