ഹെലിക്കോപറ്റര്‍ അപകടം: നാല് തീര്‍ഥാടകരടക്കം ആറുപേര്‍ മരിച്ചു
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ കേദാര്നാഥിനടുത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ആറുപേര്‍ മരിച്ചു. രണ്ട് പൈലറ്റുമാരും നാല് തീര്‍ഥാടകരുമാണ് മരിച്ചത്. ഗരു ഛത്തി മേഖലയിലാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്. ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേദാര്‍നാഥില്‍നിന്ന് ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ ഹെലിക്കോപ്റ്ററിന് തീപിടിക്കുകയായിരുന്നു.