കാസര്‍കോടിന്റെ വൈവിധ്യ വിളംബരമാകാന്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍
ബേക്കൽ :കാസര്‍കോടിന്റെ സൗന്ദര്യമാകെ പകര്ത്താനുതകും വിധം ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍ മാറ്റാനുള്ള ഒരുക്കങ്ങളുമായി സംഘാടക സമിതി. കക്ഷി രാഷ്ട്രീയ, മത-സാമുദായിക ഭേദമില്ലാതെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ടാണ് സംഘാടക സമിതിയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. നിലവിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ വിവിധ സബ്കമ്മിറ്റി ചെയര്മാന്, കണ്‍വീനര്‍മാരുടെ യോഗം ചേര്‍ന്നു. സംഘാടക സമിതി ചെയര്മാന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന് അധ്യക്ഷത വഹിച്ചു. സംഘാടക സമിതിയുടെ വിപുലമായ യോഗം ഒക്ടോബര്‍ 28ന് വൈകിട്ട് നാലിന് പള്ളിക്കര റെഡ്മൂണ്‍ ബീച്ചില്‍ ചേരും.
10 ദിവസങ്ങളിലായി മൂന്ന് വേദികളിലായാണ് കലാ-സാംസ്ക്കാരിക പരിപാടികള്‍ അവതരിപ്പിക്കപ്പെടുന്നത്. പകല്‍ നേരങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സിമ്പോസിയങ്ങളും ഉണ്ടാകും. ജില്ലയിലെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വില്‍പ്പന-വിപണന സ്റ്റാളുകളും, ഭക്ഷ്യമേളയും, ജലകേളീക്രീഡാ സംരംഭങ്ങളും ആകാശ പ്രകടനങ്ങളും പ്രമുഖ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പവലിനിയനുകളും, കമേഴ്ഷ്യല്‍ സ്റ്റാളുകളും, വൈദ്യുത ദീപാലങ്കാരങ്ങളും നഗരിക്ക് മാറ്റ്കൂട്ടും.
പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ ബേക്കല്‍ എന്ന ഭൂപ്രദേശത്തെ ലോക ശ്രദ്ധയിലെത്തിച്ച കടലിനോട് ചേര്‍ന്ന് കിടക്കുന്ന ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ട ഫെസ്റ്റിവല്‍ ദിനങ്ങളില്‍ കോട്ടയുടെ പരിപാലകരായ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ) വൈദ്യുതാലങ്കാരങ്ങളാല്‍ ദൃശ്യവിസ്മയമാക്കും.
ബേക്കല്‍ പാര്‍ക്കിലെ വിശാലമായ പുല്‍ത്തകിടിയില്‍ സജ്ജമാക്കുന്ന കൂറ്റന്‍ സ്റ്റേജിലാണ് പ്രശസ്ത കലാസംഘങ്ങളുടെ പരിപാടികള്‍ 10 നാളുകളിലായി അരങ്ങേറുന്നത്. പാട്ടും നൃത്തവും ശബ്ദവും വെളിച്ചവും വൈവിദ്ധ്യപൂര്‍ണ്ണമായ പ്രകടനങ്ങളും കൊണ്ട് കാണികളെ ആഹ്ലാദത്തിന്റേയും, ആവേശത്തിന്റേയും കൊടുമുടിയിലെത്തിക്കുന്ന പരിപാടികളായിരിക്കും മുഖ്യ വേദിയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഉപവേദികളില്‍ നാടകങ്ങളും കേരളത്തിന്റെ തനത് നാടന്‍ കലാരൂപങ്ങളും അരങ്ങേറും.
സംഘാടക സമിതി ഭാരവാഹികള്‍
ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്, എം.രാജഗോപാലന്‍, എന്‍.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷറഫ് എന്നിവര്‍ രക്ഷാധികാരികളാണ്. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ചെയര്‍മാനും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ജനറല്‍ കണ്‍വീനറുമാണ്. ചീഫ് കോര്‍ഡിനേറ്റര്‍ പി.ഷിജിന്.
വൈസ് ചെയര്മാന്മാര്- മുന്‍ എം.പി പി.കരുണാകരന്, മുന്‍ എം.എല്‍.എമാരായ കെ.വി.കുഞ്ഞിരാമന്, കെ.കുഞ്ഞിരാമന്, കെ.പി.കുഞ്ഞിക്കണ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണ്‍, നഗരസഭാ അധ്യക്ഷന്മാരായ കെ.വി.സുജാത, വി.എം.മുനീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ
കെ.മണികണ്ഠന്, സി.എ.സൈമ, സിജി മാത്യു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ലക്ഷ്മി, സുഫൈജ അബൂബക്കര്‍, ടി.ശോഭ, സി.കെ.അരവിന്ദാക്ഷന്, എം.ധന്യ, പി.മുരളി, അഡ്വ.എ.പി.ഉഷ, പി.വി.മിനി. ജോ.കണ്‍വീനര്‍മാര്‍- എഡി.എം എകെ.രമേന്ദ്രന്‍,കാസര്‍കോട് പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍, ഫിനാന്‍സ് ഓഫീസര്‍ ശിവ പ്രകാശന്നായര്, ഡി.ഡി.ഇ കെ.വി.പുഷ്പ, ഡി.ഡി.പി ജെയ്സണ്‍ മാത്യു, ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ എം.ഹുസൈന്, വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത്ത് കുമാര്‍, ഡി.വൈ.എസ്.പിമാരായ സി.കെ.സുനില്‍കുമാര്‍, ഡോ.വി.ബാലകൃഷ്ണന്, യു.എസ്.പ്രസാദ്, ലിജോ ജോസഫ്.
സബ്കമ്മിറ്റികള്‍ ഭാരവാഹികള്‍
പ്രോഗ്രാം കമ്മിറ്റി- കെ.വി. കുഞ്ഞിരാമന്, ഹക്കീം കുന്നില്‍ . ഫിനാന്‍സ് കമ്മിറ്റി-ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, വി.വി.രമേശന്, പ്രചരണം- കെ.ഇ.എ.ബക്കര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്. മീഡിയ കമ്മിറ്റി- ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം. വിളംബര ജാഥ, ഉദ്ഘാടനം, പുതുവര്‍ഷാഘോഷം, സമാപനം- മുഹമ്മദ് കുഞ്ഞി , രാഘവന് വെളുത്തോളി. സ്റ്റേജ് കമ്മിറ്റി- സിദ്ദീഖ് പള്ളിപ്പുഴ, വി.വി.സുകുമാരന്‍. ലൈറ്റ് & സൗണ്ട്സ്- മധു മുതിയക്കാല്‍, ഗോവിന്ദന് പള്ളിക്കാപ്പില്‍. അലങ്കാരം / കമാനം- പി.എച്ച്.ഹനീഫ ബേക്കല്‍, ടി.സി.സുരേഷ്.
ഓഫീസ് നിര്‍വ്വഹണം- കെ.വി.ഭാസ്ക്കരന്‍, കെ.വി.ജയശ്രീ. ഫുഡ് കോര്‍ട്ട്- എം.ഗൗരി, ടി.ടി. സുരേന്ദ്രന്. ഗതാഗതം – മൗവ്വല്‍ കുഞ്ഞബ്ദുള്ള, ടി.സുധാകരന്. താമസം & വിശ്രമം- പി.കെ.അബ്ദുള്ള, എം.പി.എം.ഷാഫി. സാംസ്ക്കാരിക സമ്മേളനങ്ങള്‍- അജയന് പനയാല്‍, സുകുമാരന്‍ പൂച്ചക്കാട്. കലാപരിപാടികള്‍- എം.കുമാരന്, മണികണ്ഠന് നരിമാടി. നവമാധ്യമങ്ങള്‍- എ.വി.ശിവപ്രസാദ്, ശിവന് ചൂരിക്കോട്. ടൂറിസം പരിപാടികള്‍- അഡ്വ.കെ. ശ്രീകാന്ത്, വി.സൂരജ്. ക്രമസമാധാനം / ഫയര്‍- സുനില്‍ കുമാര്‍(ഡി.വൈ.എസ്.പി.), കെ.ദാമോദരന്‍ ( റിട്ട. ഡിവൈഎസ്പി) മഹിളാ സബ്കമ്മിറ്റി- വി.ഗീത, എം.പി.ജയശ്രീ. കുടുംബശ്രീ- സുമതി, പി.ശാന്ത. ഗസ്റ്റ് കോര്‍ഡിനേഷന്‍- കുന്നൂച്ചി കുഞ്ഞിരാമന്, രവി വര്മ്മന് മാസ്റ്റര്‍. മെഡിക്കല്‍ കെയര്‍-നാസ്നീന്‍ വഹാബ്, ബിനി മോഹന്‍. കരിമരുന്ന് പ്രയോഗം- മാധവ ബേക്കല്‍, പ്രദീപ് തെക്കേക്കുന്ന്.